കര്‍ണ്ണാടക സ്വദേശിനിയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍


കാസര്‍ഗോഡ്: കാസര്‍ഗോഡ് കര്‍ണ്ണാടക സ്വദേശിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി ചന്ദ്രു രമേശ് കമ്പലെയാണ് അറസ്റ്റിലായത്. കര്‍ണാടക ഹുബ്ലി സ്വദേശിനിയും കാസര്‍ഗോഡ് ചാല റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കണ്ണാടക സ്വദേശി ചന്ദ്രു രമേശ് കമ്പലെയെ ഷിമോഗ തീര്‍ത്ഥ ഹള്ളിയില്‍ നിന്നുമാണ് കാസര്‍ഗോഡ് പോലീസിന്റെ പിടികൂടിയത്. ഡിസംബര്‍ 20ന് ആണ് സരസുവിനെ ചാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസമായി ചന്ദ്രുവിന്റെ കൂടെയായിരുന്നു താമസം. ഡിസംബര്‍ 17ന് രാത്രി തന്നെ സരസ്വതി കൊല്ലപ്പെട്ടിരുന്നുവെന്ന് ചന്ദ്രു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെയുണ്ടായ തള്ളലില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സരസു കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.




Sharing is Caring