ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു


തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തു. നെടുമങ്ങാട് ജില്ലാ കാര്യാലയമായ സംഘമന്ദിറില്‍ നിന്നുമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. കത്തി, വാള്‍, കുറുവടി, ഒരുചാക്ക് കരിങ്കല്ല് എന്നിവയാണ് പിടിച്ചെടുത്തത്. ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. നാലു ബോംബുകളാണ് പ്രവീണ്‍ സ്‌റ്റേഷനിലേക്കെറിഞ്ഞത്.




Sharing is Caring