കര്‍ണ്ണാടക: കോണ്‍ഗ്രസ്‌ – ജെ ഡി എസ്, എം എല്‍ എമാരെ നിരീക്ഷിക്കാന്‍ മന്ത്രിമാരെ നിയോഗിച്ചു


ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ ജെ ഡി എസ് എം എല്‍ എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി. എം എല്‍ എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. അതേ സമയം ബി ജെ പി, എം എല്‍ എമാര്‍ ഹരിയാനയില്‍ തുടരുകയാണ്.


ഏഴ് കോണ്‍ഗ്രസ്‌ എം എല്‍ എമാരാണ് മുബൈയില്‍ ഉള്ളത് എന്നാണ് വിവരം. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ്‌ തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി എം ബി പാട്ടില്‍ ഇവരുമായി മുംബയില്‍ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വഴിതെളിയൂ .




Sharing is Caring