കര്‍ണാടകയ്ക്ക് സ്വന്തം പതാകയുമായി സിദ്ധരാമയ്യ


ബംഗളുരു: കര്‍ണാടക സംസ്ഥാനത്തിന് പ്രത്യേക പതാക. മഞ്ഞയും വെളളയും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന പുതിയ പതാക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തിറക്കി. നിയമസാധുത കിട്ടാന്‍ വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പതാക തയ്യാറാക്കിയത്. ഇത് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കന്നഡ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ തീരുമാനം. നിലവില്‍ ജമ്മു കശ്മീരിന് മാത്രമാണ് രാജ്യത്ത് സ്വന്തമായി പതാകയുളളത്. എന്നാല്‍ ഇതിനു അനുമതി ലഭിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്.




Sharing is Caring