കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പി എ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ കെപിസിസി അദ്ധ്യക്ഷനുമായ ജി പരമേശ്വരയുടെ പി എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . രമേഷ് കുമാറാണ് മരിച്ചത്. പരമേശ്വര ചെയര്‍മാനായ മെഡിക്കല്‍ കോളേജിന്റെ പ്രവേശന നടപടികളില്‍ വന്‍ ക്രമക്കേട് നടന്നെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു . കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്തെന്നാണ് വിവരം.

പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 100 കോടിയിലധികം രൂപയുടെ വരുമാനം ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു . ഇതിനിടയിലാണ് രമേഷ് കുമാര്‍ ആത്മഹത്യ ചെയ്തത് .ബെംഗളൂരു നഗരത്തിനടുത്തുള്ള ജ്ഞാന ഭാരതി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു തോട്ടത്തി ലായിരുന്നു മൃതദേഹം കണ്ടെത്തിയത് .പരിശോധനകളില്‍ ഭയപ്പെടേണ്ടതില്ലെന്ന് പരമേശ്വര രമേഷ് കുമാറിനെ അറിയിച്ചിരുന്നു.
എന്നാല്‍ , ഇത് വരെ രമേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി . ആദായ നികുതി വകുപ്പിന്റെ പീഡനം മൂലമാണ് രമേശ് കുമാര്‍ ആത്മഹത്യ ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു . രമേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *