കര്‍ണാടക ഊര്‍ജ്ജമന്ത്രി മന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലും ബംഗുളൂരുവിലെ റിസോര്‍ട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഈഗിള്‍ടണ്‍ ഗോര്‍ഫ് റിസോട്ടിലാണ് പരിശോധന. ഇവിടെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ചിരുന്നത്.
10 പേരടങ്ങുന്ന ആദായ നികുതി വകുപ്പ് സംഘത്തോടൊപ്പം സിആര്‍പിഎഫ്(സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴസ്) പ്രതിനിധികളും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യസഭ തെരഞ്ഞെടുപ്പിന് വേണ്ടി ബി.ജെ.പി വിലക്കു വാങ്ങുന്നുവെന്ന ് പറഞ്ഞാണ് കോണ്‍ഗ്രസ് എം.എല്‍എ മാരെ മാറ്റിയത്. എം.എല്‍.എമാരുടെ ചുമതല ശിവകുമാറിനാണ് കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരുന്നത്. ഗുജറാത്തിലെ 42കോണ്‍ഗ്രസ് എം.എല്‍.എമാരെ ആഡംബര റിസോര്‍ട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.












