ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ പോരിനിറങ്ങിയ മലയാളികളായ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം. മന്ത്രിമാരായ കെജെ ജോര്‍ജ്, യുടി ഖാദര്‍ എന്നിവരും എന്‍എ ഹാരിസുമാണ് വിജയം കണ്ടത്.
സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കെജെ ജോര്‍ജ് സര്‍വജ്ഞപുര മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്. സിവില്‍ സപ്ലൈസ് മന്ത്രിയായ യുടി ഖാദര്‍ മാംഗ്ലൂര്‍ സിറ്റിയില്‍ നിന്നാണ് വിജയിച്ചത്. എന്‍എ ഹാരിസിന്റെ വിജയം ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നാണ്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ബിജെപി 110 സീറ്റുകളിലെ ലീഡുമായി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വെറും 70 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ജെഡിഎസ് 40 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തില്‍ ഭരണത്തില്‍ തിരിച്ചെത്താമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിക്കുന്ന വിധിയായിരുന്നു ജനം മെയ് 12 ന് കുറിച്ചത്













