കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍


കരിപ്പൂര്‍:കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയിലായി.കസ്റ്റംസ് ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്. മംഗളൂരു സ്വദേശി നിസാര്‍ അഹമ്മദ്, ഭട്ക്കല്‍ സ്വദേശി മുഹമ്മദ് ഇമ്മ്‌റ എന്നിവരെയാണ് 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ശരീരത്തില്‍ ഒളിച്ചുവെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.


ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യാത്രക്കാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ബാഗേജ് പരിശോധനയില്‍ ഒന്നും കണ്ടെടുക്കാനായില്ല. ദേഹപരിശോധന നടത്തിയാണ് സ്വര്‍ണം കണ്ടെടുത്തത്.




Sharing is Caring