ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്


കണ്ണൂർ :കള്ളവോട്ട് സ്ഥിരീകരിച്ച ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ്നാളെ റീപോളിങ് നടക്കുന്നത്. കാസര്‍കോട് മണ്ഡലങ്ങളിലെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോവട്ടഭ്യര്‍ത്ഥന നടത്താനുള്ള ശ്രമത്തിലാണ്. അതേമയം കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധാകരന്‍ ചികിത്സയിലായതിനാല്‍ ഇന്ന് പ്രചാരണ രംഗത്തുനിന്നും വിട്ടുനില്‍ക്കും. മറ്റു സ്ഥാനാര്ഥികളെല്ലാം തന്നെ സജീവമായി രംഗത്തുണ്ട്. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്ബോള്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇക്കാരണത്താല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.




Sharing is Caring