കരാറുകാരുടെ ഭീഷണി സര്‍ക്കാറിനോട് വേണ്ട; ലൈസന്‍സ് റദ്ദാക്കും- താക്കീതുമായി ജി. സുധാകരന്‍


ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരിനെതിരേ ഭീഷണിയുയര്‍ത്തുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടിവരും. പ്രാദേശിക രാഷ്ട്രീയക്കളി കോണ്‍ട്രാക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി മലപ്പുറത്ത് ആവശ്യപ്പെട്ടു.


സംസ്ഥാനത്തെ പൊതുമരാമത്ത് പണികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിപ്പ്.




Sharing is Caring