നാടിനെ നടുക്കിയ കമ്ബകക്കാനം കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതി ലിബീഷിനെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദുര്‍മന്ത്രവാദമാണ് കുടുംബത്തിന്റെ അരുംകൊലയ്ക്ക് കാരണമായത്. അച്ഛനു അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാല് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൃഷ്ണന് (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (17) എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് ഒന്നാം തീയതിയാണ് തൊടുപുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യ പ്രതിയും കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനുമായ അനീഷിനെയുള്ള തിരച്ചില്‍ വീണ്ടും തുടരുകയാണ്. എന്നാല്‍ കൂടുതല്‍ തെളിവെടുപ്പിനായാണ് പ്രതി ലിബീഷിനെ തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്













