കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മുംബൈ: കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26), മനിഷ നേഗില്‍(21)​എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്​.


നിര്‍ത്തിയിട്ടിട്ടും കാറിന്റെ ലൈറ്റും എഞ്ചിനും ദീര്‍ഘ സമയം ഓണായി കിടക്കുന്നത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ്​ കാറി​​ന്റെ ഡോര്‍ തകര്‍ത്ത്​ ഇരുവരെയും പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. യുവാവിന്റെ ഉടമസ്ഥയിലുള്ളതാണ് കാര്‍.


മുലുന്ദ്​ സ്വദേശിയായ അഫ്രോസ്​ ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല്​ വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതങ്ങളില്‍ ഉള്ളവരായതുകൊണ്ട് വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഈ കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Sharing is Caring