രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്​നാഥ്​സിങ്​ ശ്രീനഗറിലെത്തി


ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്​ ശ്രീനഗറിലെത്തി. സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഉന്നതതല സംഘത്തോടൊപ്പമാണ് ദ്വിദിന സന്ദര്‍ശനത്തിനായി​ മന്ത്രി എത്തിയത്​. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്​ ഗൗബ, ജമ്മു കശ്​മീര്‍ ആഭ്യന്തര ജോ.സെക്രട്ടറി ഗ്യാനേഷ്​ കുമാര്‍, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്​ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.


വെടിനിര്‍ത്തല്‍ ലംഘനം, അതിര്‍ത്തിക്കിപ്പുറത്തേക്കുള്ള വെടിവെപ്പ്​, ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം, സുരക്ഷാസേനക്കെതിരെയുള്ള ആക്രമണം, കല്ലേറ്​ തുടങ്ങി വിവിധ പ്രശ്​നങ്ങള്‍ക്കിടയിലാണ്​ ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. കല്ലേറിനെ തുടര്‍ന്ന്​ റോഡിനു പുറത്തേക്ക്​ ​വാഹനം തെന്നി വീണ്​ 19 സി.ആര്‍.പി.എഫ്​ സേനാംഗങ്ങള്‍ക്ക്​ കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു.




Sharing is Caring