കമല്‍നാഥ്​ ലോക്​സഭയില്‍ കോണ്‍ഗ്രസ്​ നേതാവായേക്കും


സംഘടനാ തിരഞ്ഞെടുപ്പിനൊപ്പം, പാര്‍ട്ടിയുടെ ലോക്സഭാ നേതാവിനെ മാറ്റുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സഭയിലെ പാര്‍ട്ടി നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മറ്റു ചുമതലകളിലേക്ക് നിയോഗിച്ചശേഷം, മദ്ധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ കമല്‍നാഥിനെ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ മാന്യമായ പദവി ലഭിക്കുന്നില്ലെന്ന കാരണത്താല്‍, കമല്‍നാഥ് ബി.ജെപി.യില്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി തീരുമാനം.


ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തു​ വ​രു​ന്ന​തി​നാ​ല്‍ പി​ന്നാ​ക്ക വി​ഭാ​ഗ നേ​താ​വു​കൂ​ടി​യാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ അ​വി​ടുത്തെ ചു​മ​ത​ല​ക​ളി​ലേ​ക്ക്​ നി​യോ​ഗി​ക്കു​ന്ന കാ​ര്യം പാ​ര്‍​ട്ടി ച​ര്‍​ച്ച ചെ​യ്തിരു​ന്നു. ജോതിരാദിത്യ സിന്ധ്യയെ ലോക്സഭാ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെ മദ്ധ്യപ്രദേശിലെ സംഘടനാ ചുമതല ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ താല്‍പര്യം. അതിനാല്‍, ഖാര്‍ഗെയെ മാറ്റുന്നപക്ഷം, പകരം ലോക്സഭാ നേതാവായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ കമല്‍നാഥിന് മുന്‍തൂക്കം നല്‍കുമെന്നാണ് സൂചന. അതിലൂടെ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന കമല്‍നാഥിനെ അനുനയിപ്പിക്കാനാകുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. നിലവില്‍ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്​​ഥാ​നം ഖാര്‍ഗെക്ക് ന​ല്‍​കി​യിട്ടുള്ളതി​നാ​ല്‍, ലോ​ക്സ​ഭാ നേ​തൃ​സ്ഥാ​നം കൈമാറുന്നതി​ന്​ അദ്ദേഹം എ​തി​ര്‍​പ്പു​യര്‍ത്താനും സാധ്യതയില്




Sharing is Caring