കനത്ത മഴ; സിക്കിമില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു, അഞ്ച് പേരെ കാണാതായി


സിക്കിമിലെ മാംഗാന്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേരെ കാണാതായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കുപറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രദേശത്ത് ശക്തമായ മഴയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒലിച്ചുപോകുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. റോഡ് ഗതാഗതം പ്രദേശത്ത് പൂര്‍ണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിലില്‍ അപ്പര്‍ ഗ്യാതാങ്ങ്, തരാങ് മേഖലകളില്‍ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.


മുഖ്യമന്ത്രി പ്രേം സിങ് തമാങ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജൂണ്‍ 16വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.



Sharing is Caring