കേന്ദ്രം അനുമതി നിഷേധിച്ചു; മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര മുടങ്ങി


കുവൈത്ത് യാത്ര ഉപേക്ഷിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേന്ദ്ര സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണിത്. രാത്രി പത്തരയ്ക്കുള്ള വിമാനത്തിലാണ് മന്ത്രി പോകാനിരുന്നത്.


യാത്രക്ക് അനുമതി നിഷേധിച്ചതില്‍ കേന്ദ്രത്തിനെതിരെ മന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കുവൈത്തില്‍ മരണപ്പെട്ട 49ല്‍ 23 പേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍കൂടി മലയാളിയാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.


പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരില്‍ നിരവധി മലയാളികളുണ്ടെന്നും അവരെ സന്ദര്‍ശിക്കാനും ഉദ്ദേശിച്ചിരുന്നുവെന്നും കൊച്ചി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വീണ ജോര്‍ജ് വ്യക്തമാക്കി.



Sharing is Caring