കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചു


കൊച്ചി: കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍.കെ.സഫ്വാന്‍, ജാസിം എന്‍.കെ, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുക. ഇതില്‍ സുബ്ഹാനിക്ക് 2015 ലെ പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.




Sharing is Caring