റോത്തക് : ഹരിയാനയില്‍ അഴുക്കു ചാലില്‍ നിന്നും ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കത്വ പീഡനത്തിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് സംഭവം.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












