കണ്ണൂർ എഡിഎം കെ. നവീൻ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിലാണ് എഡിഎമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.














