കണ്ണൂര്‍ സെന്‍ട്രല്‍ ജയലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു


കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് വീണ്ടും റെയ്ഡ്. രണ്ടു മൊബൈല്‍ ഫോണുകളും ഇവ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സോളാര്‍ ചാര്‍ജറുകളും റെയ്ഡില്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയപ്പോഴും തടവുകാര്‍ ഒളിപ്പിച്ചിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്ന റെയ്ഡുകള്‍.സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ലഹരി വസ്തുക്കളും വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയില്‍ ഡിജിപിയായി ഋഷിരാജ് സിംഗ് സ്ഥാനമേറ്റതിന് പിന്നാലെയാണ് വിവിധ ജയിലുകളില്‍ റെയ്ഡ് തുടങ്ങിയത്. ഇതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിന്നും ഖത്തറിലുള്ള വ്യവസായി വിളിച്ച്‌ വധഭീഷണി മുഴക്കിയ വാര്‍ത്തയും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ റെയ്ഡില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ദിവസങ്ങള്‍ക്കിടെ നടന്ന മൂന്നാം റെയ്ഡിലും ഫോണുകള്‍ പിടിച്ചതോടെ ജയിലുകളില്‍ ഫോണ്‍ ഉപയോഗം വ്യാപകമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇടവിട്ട ദിവസങ്ങളില്‍ റെയ്ഡുകള്‍ തുടരാനാണ് ജയില്‍ വകുപ്പിന്‍റെ തീരുമാനം.




Sharing is Caring