കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ബോംബേറ്


കണ്ണൂര്‍: അഴീക്കോട് കാപ്പിലപീടികയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരായ യുവാക്കള്‍ക്കു നേരേ ബോംബേറ്. ബോംബേറില്‍ കാപ്പിലപ്പീടിക സ്വദേശികളായ ലഗേഷ് (30), നിഖില്‍ (23) എന്നിവര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനു പിന്നാലെ പൂതപ്പാറയില്‍ ബിജെപി ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പൂതപ്പാറ സ്കൂളിനു സമീപത്തെ ബിജെപി ഓഫീസായ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരകമാണ് ഒരു സംഘം അടിച്ചു തകര്‍ത്ത്. രാത്രി പതിനൊന്നരയോടെയായിരുന്നു പാര്‍ട്ടി ഓഫീസിനു നേരെ അക്രമം നടന്നത്.


പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമങ്ങള്‍ക്കു പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിച്ചു.



Sharing is Caring