കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അക്രമം നടന്നിട്ടും കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളക്ടറുടെ നിലപാടിനെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.














