മെല്‍ബണ്‍: ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം മാനസിക സമ്മര്‍ദ്ധത്തിലാണെന്ന് ഡേവിഡ് വാര്‍ണര്‍. ആഷസിലെ അഞ്ച് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെതിരെ 4-0ന് വിജയിച്ച ഓസ്ട്രേലിയ ഏകദിനങ്ങളില്‍ 1-4ന് പരാജയപ്പെട്ടിരുന്നു. താരങ്ങളുടെ ജോലി ഭാരം കുറയ്ക്കുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമനം എടുത്തില്ലെങ്കില്‍ മോശം പ്രകടനമായിരിക്കും ഇനിയും ടീമില്‍ ഉണ്ടാവുക എന്ന് ഡവിഡ് വാര്‍ണര്‍ കൂട്ടിചേര്‍ത്തു.
താരങ്ങളാരും തന്നെ വിശ്രമം ആവശ്യപ്പെടുകയില്ല. രാജ്യത്തിനു വേണ്ടി കളിക്കുക അവരുടെ സ്വപ്നമാണ്. അതിനാല്‍ തന്നെ ഓസ്ട്രേലിയന്‍ ബോര്‍ഡാണ് താരങ്ങളുടെ ജോലി ഭാരം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യേണ്ടതെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഏകദിനത്തില്‍ നാണംകെട്ടുവെങ്കിലും യുവ താരങ്ങളുമായി ഇറങ്ങിയ ഓസ്ട്രേലിയന്‍ ടി20 ടീം പരാജയപ്പെടാതെയാണ് ടി20 ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തിയിരിക്കുന്നത്. ബിഗ് ബാഷില്‍ നിന്നെത്തിയ താരങ്ങള്‍ മികച്ച രീതിയിലാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചത്. സീനിയര്‍ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് ഇവര്‍ പുറത്തെടുത്തതെന്നും വാര്‍ണര്‍ വ്യക്തമാക്കി.













