കണ്ണൂരില്‍ ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ച- ചെന്നിത്തല


ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലിസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സി.പി.എ നിയമം കയ്യിലെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ശുഹൈബിനെ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring