കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി


പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവ്വം കടവില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടെയും മൃതദേഹം കണ്ടെത്തി. എടയന്നൂരിലെ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാന(28)യുടെ മൃതദേഹം ഇന്ന് രാവിലെയും ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ(23)യുടെ മൃതദേഹം ഉച്ചയോടെയുമാണ് കണ്ടെത്തിയത്.


ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്നാം ദിവസമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരിക്കൂര്‍ സിബ്ഗ കോളേജിലെ അവസാന വര്‍ഷ ബി എ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനികളാണിവര്‍.


ഷഹര്‍ബാനയും സൂര്യയും സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലേക്ക് പോയി.അവിടെവച്ച് മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു.



Sharing is Caring