കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ഭർത്താവിന്‍റെ അറിവോടെയെന്ന് പൊലീസ്


തിരുവനന്തപുരം കഠിനംകുളത്ത് രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്‍റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവെച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ കണ്ട കാർ യാത്രക്കാർ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു,അതേസമയം ഇരയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് നൗഫൽ ,അക്ബർ മൻസൂർ എന്നീ പ്രതികളാണ്. യുവതിയുടെ ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചതും മകനെ മർദ്ദിച്ചതും ഇവരാണ്. കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




Sharing is Caring