വി എസ് ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്.


ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി തന്നെ റൂമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഷീണിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു.




Sharing is Caring