കടുത്ത ചൂടിനെ തുടര്‍ന്ന് മറാത്ത്വാഡയില് പന്ത്രണ്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. വീടിന് സമീപമുള്ള വാട്ടര്‍ പമ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോകുമ്പോഴായിരുന്നു പെണ്‍കുട്ടി കുഴഞ്ഞുവീണത്. മറാത്തവാഡയിലെ ബീഡ് സ്വദേശിനിയായ യോഗിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
കടുത്ത ചൂടുമൂലം ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമായതും ഹൃദയാഘാതം ഉണ്ടായതുമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. യോഗിതയ്ക്ക് നേരത്തെ തന്നെ അസുഖമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വെള്ളം എടുക്കാനായി പോയ വഴിക്ക് കുഴഞ്ഞുവീണതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായത്.













