ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ്: കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ ക്വാറന്റീനില്‍


ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ക്വാറന്റീനില്‍. ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദേഹത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.


മുഖ്യമന്ത്രിയുടെ ആരോഗ്യം തൃപ്തികരമാണെന്നും എങ്കിലും അദേഹം ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറഞ്ഞു. യെഡിയൂരപ്പയുടെ ഡ്രൈവര്‍ക്കും പാചകക്കകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അദേഹത്തിന്റെ ഔദ്യോഗിക വസതിയും അടച്ചു.


മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം അദേഹത്തിന്റെ ഓഫീസിലെ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍, ഇലക്‌ട്രീഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിരുന്നു.



Sharing is Caring