കഴിഞ്ഞ 24 മണിക്കൂറില്‍ 1803 കോവിഡ് രോഗികള്‍; പൂനെയില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു


മുംബൈ: രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമായ വിധം വര്‍ദ്ധിക്കുന്നു. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മഹാരാഷ്ട്രയില്‍ മാത്രം 230599 കോവിഡ് രോഗികളുണ്ട്. മരണനിരക്കിന്റെ കാര്യത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. 9667 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്.


പൂനെയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായി. 1803 പേര്‍ക്കാണ് പൂനെയില്‍ മാത്രം കോവിഡ് ബാധിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34399 ആയി. കോവിഡ് ബാധിച്ച്‌ ജില്ലയില്‍ ഇന്നലെ മരിച്ചത് 34 പേരാണ്. ഇതോടെ പൂനെയിലെ കോവിഡ് മരണം 978 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.


പൂനെയില്‍ ഇന്നലെ സ്ഥിരീകരിച്ച 1803 രോഗബാധിതരില്‍ 1032 പേരും പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്. ഇതോടെ നഗരപരിധിയിലുള്ള രോഗികളുടെ എണ്ണം 24977 ആയി വര്‍ദ്ധിച്ചു. രോഗവ്യാപന തോത് വന്‍ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ മാസം 19 മുതല്‍ 23 വരെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.



Sharing is Caring