ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: നി​ല​വി​ലെ ജേ​താ​വി​നെ വീ​ഴ്ത്തി ഷ​റ​പ്പോ​വ


മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ നി​ല​വി​ലെ ജേ​താ​വ് ക​രോ​ളി​ന്‍ വോ​സ്നി​യാ​ക്കി പു​റ​ത്ത്. അ​ഞ്ചു​ത​വ​ണ ഗ്രാ​ന്‍​സ്ളാം ജേ​താ​വ് മ​രി​യ ഷ​റ​പ്പോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ള്‍​ക്കാ​ണ് വോ​സ്നി​യാ​ക്കി തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്. സ്കോ​ര്‍: 6-4, 4-6, 6-3.


2017-ല്‍ ​വി​ല​ക്കി​നു​ശേ​ഷം കോ​ര്‍​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​ന്ന ഷ​റ​പ്പോ​വ​യു​ടെ വ​ന്‍ വി​ജ​യ​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ 30-ാം സീ​ഡാ​ണ് ഷ​റ​പ്പോ​വ.




Sharing is Caring