ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു


ന്യൂഡല്‍ഹി:ഓഹരി വിപണി കനത്ത നഷ്ടത്തില്‍. സെന്‍സെക്‌സ് 303.72 പോയിന്റ് ഇടിഞ്ഞ് 33,743.22 ലും നിഫ്റ്റി 114.65 പോയിന്റ് ഇടിഞ്ഞ് 10,343.70 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് രാജ്യത്തെ വിപണിയേയും ബാധിച്ചത്. ബിഎസ്ഇയിലെ 592 ഓഹരികള്‍ നേട്ടത്തിലും 1194 ഓഹരികള്‍ നഷ്ടത്തിലുമാണ്.


ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ഹിറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോര്‍, അദാനി പോര്‍ട്സ്, ഇന്‍ഫോസിസ് എന്നിവ നേട്ടത്തിലാണ്.ഹിന്‍ഡാല്‍കോ, ഗെയില്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, വേദാന്ത, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.




Sharing is Caring