മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി കനത്ത തിരിച്ചടി നേരിടുകയാണ്. സെന്‍സെക്സ് 550 പോയിന്റ് നഷ്ടത്തില്‍ 33,867ലും നിഫ്റ്റി 170 പോയിന്റ് താഴ്ന്ന് 10,411ലുമാണ് വ്യാപാരം ആരംഭിച്ചത്. വാള്‍ സ്ട്രീറ്റ് നേരിടുന്ന കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചിരിക്കുന്നത്. യു.എസ് വിപണിയായ ഡൗ ജോന്‍സ് 4.1% ആണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ബജറ്റ് വന്നതിനു ശേഷം ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടം നേരിടുകയാണ്. അതിനിടെ, ഇന്നലെ ഒരു ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ജനുവരി 26 മുതല്‍ വാള്‍സ്ട്രീറ്റ് തകര്‍ച്ചയിലാണ്. 2.49 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം അമേരിക്കന്‍ വിപണിയില്‍ ഉണ്ടായെന്നാണ് കണക്ക്.

ഏഷ്യന്‍ വിപണികളും ഇന്ന് നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കെ മൂന്ന് ശതമാനവും ചൈനീസ് മാര്‍ക്കറ്റ് അഞ്ച് ശതമാനവും ഇടിഞ്ഞു.
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടം നേരിടുകയാണ്. ഇന്ന് 64.42 എന്ന നിരക്കിലാണ് വിനിമയം തുടരുന്നത്. ഇന്നലെ 64.26 ലായിരുന്നു വിനിമയം അവസാനിപ്പിച്ചത്.













