കൊല്ലം :കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നയങ്ങള്‍ ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വായനാദിന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മണ്‍ട്രോതുരുത്തിലെ വായനശാലയുമായുള്ള തന്റെ ആത്മബന്ധവും വായനാ അനുഭവങ്ങളും മന്ത്രി പങ്കുവച്ചു. പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’, എം ടിയുടെ ‘രണ്ടാമൂഴം’, കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ തുടങ്ങിയ പുസ്തകങ്ങള്‍ വായനയുടെ വ്യത്യസ്ത അനുഭവം നല്‍കിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലൈബ്രറികളുടെ രൂപീകരണത്തിന് പി എന്‍ പണിക്കരുടെ അതുല്യമായ സേവനങ്ങള്‍ മന്ത്രി വിശദീകരിച്ചു.













