നവഉദാരനയങ്ങള്‍ക്കും മോഡി സര്‍ക്കാരിന്റെ വഞ്ചനയ്ക്കുമെതിരെ രാജ്യത്തെ തൊഴിലാളിവര്‍ഗം ഐക്യത്തോടെ മുന്നോട്ട്. 12 ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയുടെയും വിവിധ മേഖലകളിലെ ദേശീയ ഫെഡറേഷനുകളുടെയും നേതൃത്വത്തില്‍ സെപ്തംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വന്‍ മുന്നേറ്റമാകും. പണിമുടക്കിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍.
റെയില്‍വേ ഒഴികെ എല്ലാ മേഖലയിലെയും തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരും. പ്രതിരോധ, ബിഎസ്‌എന്‍എല്‍, തപാല്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ഗതാഗത, വൈദ്യുതി മേഖലകളിലെ തൊഴിലാളികളും പണിമുടക്കും.














