ഒരു അഡാര്‍ ലവിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു


കൊച്ചി: ആരാധകരും അതുപോലെ തന്നെ ട്രോളന്‍മാരും ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലവിന്റെ’ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 14 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ചിത്രത്തിലെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ‘മാണിക്യ മാലരായ പൂവി’ എന്ന ഗാനത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യരടക്കമുള്ള താരങ്ങളുടെ പ്രശസ്തിയും വാനോളം ഉയര്‍ന്നു. എന്നാല്‍ പതിയെ പതിയെ ട്രോളന്‍മാരുടെ ഇഷ്ട വിഷയമായും ഈ സിനിമ മാറി. അടുത്തിടെ പുറത്തിറങ്ങിയ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനത്തിനും യൂ ട്യൂബില്‍ നല്ല തോതില്‍ കാഴ്ച്ചക്കാരെ ലഭിച്ചിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒമാര്‍ ‘ഒരു അഡാര്‍ ലവുമായി’ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കൗമരക്കാരുടെ പ്രണയവും സൗഹൃദവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.




Sharing is Caring