ഒമ്പതാം ക്ലാസുകാരന്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു


ഒമ്പതാം ക്ലാസുകാരന്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. നോയിഡയിലാണ് കേസിനാസ്പദമായ സംഭവം. ബാലികയുടെ അയല്‍വാസിയാണ് ഒമ്പതാം ക്ലാസുകാരന്‍.


കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടി കളിക്കാനായി ആണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് പീഡിപ്പിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് ഓഫിസര്‍ അറിയിച്ചു. ആണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും ഓഫിസര്‍ അറിയിച്ചു.




Sharing is Caring