ഒമാനിലെ മസ്‌കത്തില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി


ഒമാനിലെ മസ്‌കത്തില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്റെ(50) മൃതദേഹമാണ് മത്രയിലെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടത്. കവര്‍ച്ചശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്‍.ഉച്ചയ്ക്ക് 12 മണിക്ക് സത്യന്‍ ജോലി കഴിഞ്ഞ് എത്താറുണ്ട്. ഒരു മണിയോടെയാണ് കൊലപാതകമെന്ന് കരുതുന്നു. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളിയാണ് മൃതദേഹം കണ്ടെത്തിയത്.




Sharing is Caring