ഒഡീഷയില്‍ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 20 പേര് മരിച്ചു. ബൗദ് ജില്ലാ ആസ്ഥാനത്തുനിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യബസ് ഒഡീഷയിലെ അംഗുള്‍ ജില്ലയിലെ മാനിത്രി പാലത്തില്‍ നിന്നാണ് താഴത്തേക്ക് പതിച്ചത്.
അപകടത്തില്‍ 25 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
പാലത്തിന്റെ കാലപ്പഴക്കവും അമിതമായി യാത്രക്കാരെ കയറ്റിയതുമാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. 14 പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ കൂടുതലും സ്്രതീകളാണ്.

മരിച്ചവരില്‍ നാല് കോളേജ് വിദ്യാര്‍ഥികളുമുണ്ട്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ അംഗൂളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ ബാരിക്കേഡ് തകര്‍ത്താണ് താഴേക്ക് പതിച്ചത്.
മുഖ്യമന്ത്രി നവീന്‍ പട്നായിക് അപകടത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.













