ഒക്ലഹോമയില്‍ വിഷം കുത്തിവെച്ചുള്ള വധശിക്ഷ


ഒക്ലഹോമ: അമേരിക്കയിലെ ഒക്ലഹോമയില്‍ നൈട്രജന്‍ ശ്വസിപ്പിച്ച്‌ വധശിക്ഷ നടപ്പിലാക്കാമെന്ന് അധികൃതര്‍. ഒക്ലഹോമ അറ്റോണി ജനറല്‍ മൈക്ക് ഹണ്ടര്‍,ജോ എം.അല്‍ബാഗ് എന്നിവരാണ് പുതിയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വധശിക്ഷക്കായി നൈട്രജന്‍ ഗാസ് ഉപയോഗിക്കേണ്ടതിനെക്കുറിച്ച്‌ ഇതുവരെ പ്രോട്ടോക്കള്‍ തയ്യാറാക്കിയിട്ടില്ല.


മൂന്നുവര്‍ഷമായിട്ട് ഒക്ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. 2015 ല്‍ ചാള്‍സ് വാര്‍നര്‍ എന്നയാള്‍ക്കാണ് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ലീതല്‍ ഇന്‍ജക്ഷനിലൂടെയാണ് ഇവിടെ വധശിക്ഷ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷം കുത്തിവെക്കുന്നത് മൂലം അതിദാരുണാമായാണ് ഇവര്‍ കൊല്ലപ്പെടുന്നതെന്ന ആരോപണത്തെ തുടര്‍ന്നാണ് വധശിക്ഷ നിര്‍ത്തിവെച്ചത്.


ബുധനാഴ്ചയാണ് അധൃകൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് നടപ്പിലായാല്‍ നൈട്രജന്‍ ശ്വസിപ്പിച്ച്‌ വധശിക്ഷ നടപ്പിലാക്കുന്ന ആദ്യ അമേരിക്കാന്‍ സംസ്ഥാനമാകും ഒക്ലഹോമ. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടറും കറക്ഷന്‍സ് ഡയറക്ടര്‍ ജോ അല്‍ബോ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ലാമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രഖ്യാപനം ഉണ്ടായത്. വിഷം കുത്തിവെച്ചായിരുന്നു ഇത്രകാലം ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്. എന്നാല്‍, ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. വേദനകുറഞ്ഞ മരണത്തിനായാണ് നൈട്രജന്‍ വാതകം ഉപയോഗിക്കുന്നത്.

മരുന്ന് കുത്തിവച്ച ആളുകള്‍ പിടഞ്ഞു പിടഞ്ഞാണ് മരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നു. ഇതിനായി മരുന്നുകള്‍ നല്‍കുന്നതിന് കമ്ബനികള്‍ തയ്യാറാകാത്തതും ശിക്ഷകള്‍ക്ക് പ്രതികൂലമായി നില്‍ക്കുന്നുണ്ട്.



Sharing is Caring