ഐബി ഉദ്യോഗസ്ഥയുടെ മരണം:ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്


ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.


അതേസമയം സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങുകയാണ് ഐബി. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്.ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തിയിരുന്നു. സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.


നെടുമ്പാശേരി വിമാനത്താവളത്തിലാണ് സുകാന്ത് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.



Sharing is Caring