ഐഡിയയും 4ജി ഫോൺ പുറത്തിറക്കുന്നു


ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളിലൊന്നായ ഐഡിയയും വില കുറഞ്ഞ 4ജി ഫോണ്‍ പുറത്തിറക്കുന്നു. റോയിട്ടേഴ്‌സ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 2018ല്‍ ഫോണ്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.


4ജി ഫോണ്‍ പുറത്തിറക്കുന്നതിനായി നിര്‍മാതാക്കളുമായി കരാറിലെത്തിയെന്നാണ് ഐഡിയയുടെ പ്രതിനിധി വാര്‍ത്ത എജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ വിലയോ മറ്റ് ഫീച്ചറുകളോ ഐഡിയ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.




Sharing is Caring