ഐഎസിലേക്ക്‌ ആളെ കടത്തിയ കേസ്; യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു


കൊച്ചി: ഐ എസിലേക്ക് ആളെ കടത്തിയ കേസിലെ പ്രധാന പ്രതി യാസ്മിന്‍ മുഹമ്മദിന്റെ വിധി പ്രഖ്യാപിച്ചു.ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.15 പേരെ അഫ്‌ഗാനിസ്ഥാനിലേക്ക് കടത്തിയതായിരുന്നു കേസ്.


തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ക്കാന്‍ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു ബീഹാര്‍ സ്വദേശിനിയായ യാസ്‌മിന്‍ മുഹമ്മദ്‌.കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ ഐസിസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തില്‍ 2016 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ. എയ്ക്ക് കൈമാറുകയായിരുന്നു. ഒന്നാം പ്രതി അബ്ദുള്‍ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്.




Sharing is Caring