ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
ചിദംബരത്തിനായി ഹാജരായ കപില്‍ സിബല്‍ ജസ്റ്റിസ് എന്‍.വി.രമണയോട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. അടിയന്തരമായി കേള്‍ക്കേണ്ട ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന് കൈമാറാമെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

മുന്‍ ധനകാര്യമന്ത്രിയായ ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.













