ലീഗില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോര്‍ഡ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം. 14 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ വല തുടര്‍ച്ചയായി കുലുക്കിയത്. ഐ എസ് എല്ലിന്റെ ചരിത്രത്തില്‍ ഒരു ടീമും ഇത്രയും മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഗോളടിക്കാതെ ഒരു മത്സരം പൂര്‍ത്തിയാക്കിയത് കൊച്ചിയില്‍ ജാംഷഡ്പൂറിനെതിരെയാണ്. അന്ന് കോപ്പലാശാന്റെ ജാംഷഡ്പൂരിനെ മറികടന്ന് ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് 20 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണില്‍ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോള്‍ നേടാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് തുടര്‍ന്ന് എല്ലാ മത്സരങ്ങളിലും എതിരാളികളുടെ ഗോള്‍ വല ചലിപ്പിച്ചിരുന്നു. അവസാനമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയത്.

ഇതില്‍ ചെന്നൈയിന്‍ എഫ് സി, ബെംഗളൂരു എഫ് സി, ജാംഷഡ്പൂര്‍ എന്നി ടീമുകള്‍ക്കെതിരെ അവസാന മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ വല കുലുക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങളാണ് ലീഗില്‍ ബാക്കിയുള്ളത്. കൊച്ചിയില്‍ ചെന്നൈയിന് എതിരെയും ബംഗളുരുവില്‍ വെച്ച് ബെംഗളൂരു എഫ് സിക്കെതിരെയും.













