ഐ.എന്‍.എക്​സ്​ മീഡിയ കേസ് പി ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി


ന്യൂഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ വകുപ്പ്​ മന്ത്രി പി. ചിദംബരത്തെ ഒരു ദിവസം കൂടി നീട്ടി. സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ഹരജിയില്‍ നാളെ വാദം കേള്‍ക്കാനും സി.ബി.ഐ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഹരജി നാളെ സുപ്രീംകോടതി പരിഗണിച്ചതിനു ശേഷം വൈകുന്നേരം 3.30നാണ് സി.ബി.ഐ കോടതി വാദം കേള്‍ക്കുക.


വിചാരണ കോടതി ജാമ്യം നിഷേധിച്ചാല്‍ കസ്​റ്റഡി കാലാവധി വ്യാഴാഴ്​ച വരെയായിരിക്കുമെന്നും ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക്​ അയക്കരുതെന്നും സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവിനെച്ചൊല്ലി സി.ബി.ഐ കോടതിയില്‍ സോളിസിറ്റര്‍ ജനറലും ചിദംബരത്തിന്‍റെ അഭിഭാഷകരും തമ്മില്‍ വാഗ്വാദമുണ്ടായി.




Sharing is Caring