അബുദാബി: ഏഷ്യയിലെ ഫുട്ബോള്‍ മാമാങ്കത്തിന് ശനിയാഴ്ച തുടക്കം. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളാണ് രംഗത്ത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇ ബഹ്റൈനെ നേരിടും. ഞായറാഴ്ച തായ്ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യത്തെ കളി.
62 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പിന്റെ 17-ാം പതിപ്പാണ് അബുദാബിയില്‍. ഏഷ്യയിലെ പരമ്ബരാഗത ശക്തികള്‍ തന്നെയാണ് ഇക്കുറിയും കിരീടപ്രതീക്ഷയില്‍ മുമ്ബില്‍. ഇറാന്, ജപ്പാന്, ദക്ഷിണ കൊറിയ ടീമുകളാണ് രംഗത്ത്. ആകെ ആറ് ഗ്രൂപ്പുകളാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഫെബ്രുവരിന് ഒന്നിനാണ് ഫൈനല്‍.
ഓസ്ട്രേലിയയും ശക്തമായ പോരാട്ടം നടത്തും. നിലവിലെ ചാമ്ബ്യന്മാരാണ് ഓസ്ട്രേലിയ. ജപ്പാനാണ് ഏറ്റവും കൂടുതല്‍ ചാമ്ബ്യന്മാരായത് (നാലുതവണ). സൗദി അറേബ്യ, ഇറാന് ടീമുകള്‍ മൂന്ന് വീതം തവണ ചാമ്ബ്യന്മാരായി. കാര്‍ലോസ് ക്വിറോസിന് കീഴില്‍ ഇറങ്ങുന്ന ഇറാന് ഇക്കുറി കരുത്തുറ്റ നിരയാണ്. ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായെങ്കിലും ഇറാന്റെ കളി മികച്ചതായിരുന്നു. സര്‍ദാര്‍ അസ്മൗന് ആണ് ഇറാന്റെ ശ്രദ്ധേയതാരം.













