ഏഷ്യ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തില്‍ ഇന്ന് ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും


ഏഷ്യ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തില്‍ ഇന്ന് ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.


സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനോടും, പാക്കിസ്ഥാൻ ഇന്ത്യയോടുമാണ് പരാജയപ്പെട്ടത്.




Sharing is Caring