ഏഴ് വര്‍ഷത്തിന് ശേഷം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു


മലയാളികളുടെ എക്കാലത്തെയും നിത്യ യൗവനം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു. ഷാഹിദ് കപൂര്‍ ഒരുക്കുന്ന ചെന്നൈയില്‍ ഒരു നാള്‍ എന്ന ചിത്രത്തില്‍ ഒരുമിക്കുന്നത് കുഞ്ചാക്കോ ബോബനും നിത്യ മേനോനും. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനും നിത്യാമേനോനും ഒന്നിക്കുന്ന ചിത്രമാണ് ചെന്നൈയില്‍ ഒരു നാള്‍. 2012 ല്‍ റിലീസിനെത്തിയ പോപ്പിന്‍സ് ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു ഷഹീദ് ഖാദര്‍.


സ്പോര്‍ട്സിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു കായികതാരമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമാണ് നിത്യ മേനോന്. ഷഹീദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊല്‍ക്കത്തയും സിനിമയുടെ പശ്ചാത്തലമാണ്.




Sharing is Caring