ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്


കൊളംബോ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്ബരയില്‍ ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസിന് കളിക്കാനാവില്ല. തുടയ്ക്ക് പരിക്കേറ്റ താരത്തിനെ ഉള്‍പ്പെടുത്താതെയാണ് ലങ്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസീലന്‍ഡിനെതിരായ പരമ്ബരയ്ക്കിടെയാണ് മാത്യൂസിന് പരിക്കേറ്റത്.


ടീം അഗംങ്ങള്‍:ദിനേശ് ചന്ദിമല്‍ നയിക്കുന്ന ടീമില്‍ ദിമുത്ത് കരുണരത്നെ, ലഹിരു തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, സദീരാ സമരവിക്രമാ, ധനഞ്ജയാ ഡിസില്‍വ, റോഷന്‍ സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, കുശാല്‍ പെരേര, ദില്‍റുവാന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ലഹിരു കുമാര, ദുഷ്മന്ദ ചമീര, കാശുന്‍ രജിത എന്നിവരാണുള്ളത്. ന്യൂസീലന്‍ഡ് പരമ്ബരയില്‍ നിന്ന് മറ്റ് കാര്യമായ മാറ്റങ്ങള്‍ ടീമിലില്ല.


മൊത്തം രണ്ട് ടെസ്റ്റുകളാണ് ഓസ്ട്രേലിയന്‍ പരമ്ബരയിലുള്ളത്. ആദ്യ ടെസ്റ്റ് ജനുവരി 24ന് ഗാബയിലും രണ്ടാം മത്സരം ഫെബ്രുവരി ഒന്നിന് കാന്‍ബെറയിലും ആരംഭിക്കും.



Sharing is Caring